പ്രതീകാത്മക ചിത്രം
കെയ്‌റോ : ഈജിപ്തിലെ സർക്കാർ സ്‌കൂളുകളിൽ മുഖം മറയ്ക്കുന്ന നിഖാബ് ധരിക്കുന്നത് വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഈ മാസം 30 ശനിയാഴ്ച ആരംഭിക്കുന്ന പുതിയ അദ്ധ്യയന വർഷം മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഈജിപ്ത് വിദ്യാഭ്യാസ മന്ത്രി റെഡ ഹെഗാസി ഉത്തരവ് പുറത്തിറങ്ങിയതായി സ്ഥിരീകരിച്ചു. വിദ്യാർത്ഥിനികൾക്ക് ശിരോവസ്ത്രം ധരിക്കാൻ അവകാശമുണ്ടെന്നും എന്നാൽ അത് ഒരിക്കലും അവരുടെ മുഖം മറച്ചാവരുതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൂളുകളിൽ നിഖാബ് നിരോധിക്കാനുള്ള തീരുമാനത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ വൻ പ്രതികരണമാണ് ലഭിക്കുന്നത്.രാജ്യത്ത് നിരവധി പൊതു, സ്വകാര്യ സ്ഥാപനങ്ങൾ നിഖാബ് ധരിക്കുന്നതിന് ഇതിനകം തന്നെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം സ്‌കൂളുകളിൽ മുസ്ലിം മതപര വസ്ത്രമായ അബായ നിരോധിച്ചതിന് പിന്നാലെ വിലക്ക് വകവയ്ക്കാതെ അബായ ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ഫ്രാൻസിലെ സ്കൂളുകൾ തിരിച്ചയച്ചത് വാർത്തയായിരുന്നു. മുന്നോറോളം കുട്ടികളാണ് അന്ന് സ്കൂളുകളിൽ അബായ ധരിച്ചെത്തിയത്. സ്കൂളിലെ വസ്ത്രധാരണ നിയമങ്ങൾ അറിയിച്ചതോടെ പലരും അബായ മാറ്റാൻ തയ്യാറായെങ്കിലും 67 വിദ്യാർത്ഥിനികൾ അബായ മാറ്റാൻ തയ്യാറായില്ല. ഈ കുട്ടികളെയാണ് തിരികെ അയച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ അത്താൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു
വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിരിക്കേണ്ട മതേതരത്വത്തിന് എതിരാണ് ഇത്തരം വസ്ത്രങ്ങളെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. ഒരു ക്ലാസ് മുറിയിലേക്ക് ചെല്ലുമ്പോൾ വിദ്യാർഥികളെ അവരുടെ മതം കൊണ്ടല്ല തിരിച്ചറിയേണ്ടതെന്നും അബായ ധരിച്ച് വിദ്യാർത്ഥികൾ സ്കൂളിൽ എത്തരുതെന്നും നേരത്തെ ഒരു പ്രാദേശിക മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അത്താൽ പറഞ്ഞിരുന്നു. അഞ്ച് ദശലക്ഷം മുസ്ലിം മതവിശ്വാസികളാണ് ഫ്രാൻസിലുള്ളതെന്നാണ് കണക്കുകൾ.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…