Friday, April 26, 2024
spot_img

മലപ്പുറത്ത് ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

മലപ്പുറം കരുളായി മാഞ്ചീരിയില്‍ ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. ചോലനായ്ക്ക കോളനിയിലെ കരിമ്പുഴ മാതനാണ് മരിച്ചത്. 70 വയസായിരുന്നു.

സൊസൈറ്റിയിലേക്ക് അരി വാങ്ങാൻ പോയപ്പോഴാണ് ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നത്. അതേസമയം മൃതദേഹത്തിനരികിൽ നിന്ന് മാറാതെ നിരവധി നേരമാണ് കാട്ടാന നിന്നത്. തുടർന്ന് കാട്ടാന മാറിയ ശേഷം പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിച്ചു.

Related Articles

Latest Articles