Wednesday, May 8, 2024
spot_img

ശബരിമലയില്‍ ഇത്തവണ ലഭിച്ചത് 154.5 കോടിയുടെ വരുമാനം; നാണയം മാത്രം ലഭിച്ചത് 3.21 കോടി

ശബരിമല: ശബരിമലയില്‍ ഇത്തവണ ലഭിച്ചത് 154.5 കോടിയുടെ വരുമാനം. ഇക്കുറി 21.36 ലക്ഷം പേർ ദർശനം നടത്തി.കാണിക്കയായി ലഭിച്ച നാണയങ്ങളും മറ്റും കഴിഞ്ഞ ദിവസമാണ് എണ്ണിത്തീർന്നത്. കൊവിഡ് (Covid) നിയന്ത്രണങ്ങള്‍ക്ക് ഇടയിലും ശബരിമലയില്‍ ഇക്കുറി ഭക്തജനങ്ങളുടെ എണ്ണത്തില്‍ വര്‍ധനയാണ് ഉണ്ടായത്. പൊലീസ് നല്‍കുന്ന കണക്ക് പ്രകാരം ഇത്തവണ 21 .36 ലക്ഷം പേര്‍ ദര്‍ശനം നടത്തി.

3.21 കോടിയുടെ നാണയങ്ങളും ഈ കണക്കിൽപ്പെടുന്നു. കാണിക്കയിൽ നിന്നു മാത്രം ലഭിച്ചത് 64.46 കോടി രൂപയാണ് . അപ്പം അരവണ എന്നിവയുടെ വിറ്റുവരവിൽ നിന്നും 6 .7 കോടി രൂപ ലഭിച്ചു . മകരവിളക്കു കാലത്തു മാത്രം 8.11 ലക്ഷം പേർ ദർശനത്തിനെത്തി.

Related Articles

Latest Articles