Friday, April 19, 2024
spot_img

വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ ഇ​ന്ന് കൂ​ടി അ​വ​സ​രം

തിരുവനന്തപുരം : വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വിവരങ്ങള്‍ തിരുത്തുന്നതിനും പോളിംഗ് സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുള്ള സൗകര്യം ഇന്ന് അവസാനിക്കും. രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ബുത്ത് ലെവല്‍ ഓഫീസര്‍മാര്‍ പോളിംഗ് സ്റ്റേഷനുകളില്‍ ഉണ്ടാകും.

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് പാസ്പോര്‍ട്ട് സൈസ് കളര്‍ഫോട്ടോയ്ക്ക് പുറമെ ഹാജരാക്കേണ്ട രേഖകളുടെ പകര്‍പ്പുകള്‍:

വയസ്സ് തെളിയിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ്, ജനന തീയതി രേഖപ്പെടുത്തിയിട്ടുള്ള സ്‌കൂള്‍ മാര്‍ക്ക് ഷീറ്റ്, ഇന്ത്യന്‍ പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊന്നും നിയോജകമണ്ഡലത്തിലെ സാധാരണ താമസക്കാരനാണെന്ന് തെളിയിക്കുന്നതിന് ഇന്ത്യന്‍ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ബാങ്ക്/കിസ്സാന്‍/പോസ്റ്റ് ഓഫീസ് കറണ്ട് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ്, ഇന്‍കം ടാക്സ് അസ്സസ്മെന്റ് ഓര്‍ഡര്‍, റെന്റ് എഗ്രിമെന്റ്, വാട്ടര്‍ ബില്‍, ടെലഫോണ്‍ ബില്‍, ഇലക്‌ട്രിസിറ്റി ബില്‍, ഗ്യാസ് കണക്ഷന്‍ ബില്‍, പോസ്റ്റ്/ ലെറ്റര്‍/മെയില്‍ എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഇന്ത്യന്‍ തപാല്‍ വകുപ്പ് വഴി ലഭിച്ചതിന്റെ രേഖ എന്നിവയില്‍ ഏതെങ്കിലുമൊന്നും ഹാജരാക്കണം. ഓണ്‍ലൈനായി പേരുചേര്‍ക്കാനുള്ള സൗകര്യവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

Related Articles

Latest Articles