Thursday, April 18, 2024
spot_img

റഫാല്‍ കേസ്; പുന പരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

ദില്ലി : റഫാല്‍ കേസിലെ പുന പരിശോധനാ ഹര്‍ജികളില്‍ ബുധനാഴ്ച സുപ്രീം കോടതി വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനയായ കോമണ്‍ കോസ്, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് പുന പരിശോധനാ ഹര്‍ജി നല്‍കിയത്. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു.

പാര്‍ലമെന്ററി സമിതിയ്ക്ക് മുന്നില്‍ സിഎജി റിപ്പോര്‍ട്ട് ഇല്ലാതിരിക്കേ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ കബളിപ്പിച്ചെന്നാണ് ഹര്‍ജിക്കാരുടെ വാദം. ശരിയായ വിവരങ്ങള്‍ കോടതിക്കുമുന്നില്‍ വരാതിരിക്കുന്നത് നീതിയുടെ ഗുരതരമായ ലംഘനമാകുമെന്നും ഹര്‍ജിക്കാര്‍ പറയുന്നു. മുന്‍വിധി പുനഃപരിശോധിക്കണമെന്നും തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ച കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Related Articles

Latest Articles