മുംബൈ: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച്
ഏഴ് വയസുകാരന് ദാരുണാന്ത്യം.
80 ശതമാനം പൊള്ളലേറ്റ ഏഴു വയസുകാരൻ ഷാബിർ അൻസാരിയാണ് മരണപ്പെട്ടത്.മുംബൈയിലെ വസൈയിയിലെ രാംദാസ്‌നഗറിലാണ് അപകടമുണ്ടായത്.
സംഭവം നടക്കുമ്പോൾ മുത്തശ്ശിയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്നു കുട്ടി. അപകടത്തിൽ മുത്തശ്ശിയ്‌ക്കും പരിക്കേറ്റു.കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണപ്പെടുകയായിരുന്നു.ബാറ്ററി ചൂടായതാകാം അപകടം ഉണ്ടാകാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പോലീസ് അപകട മരണത്തിന് കേസെടുക്കുകയും ജയ്പൂർ കേന്ദ്രമായുള്ള സ്‌കൂട്ടർ നിർമ്മാതാക്കളോട് ബാറ്ററി പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

