തിരുവനന്തപുരം ; പൊതുപണിമുടക്ക് ദിവസങ്ങളായ 28നും 29 നും വൈദ്യുതി വിതരണം മുടങ്ങാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചതായി വൈദ്യുതി ബോര്‍ഡ് .വൈദ്യുതി പ്രസരണ, വിതരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പു മേധാവികളോടും ഉന്നത ഉദ്യോഗസ്ഥരോടും ഈ ദിവസങ്ങളില്‍ ജോലിക്കു ഹാജരാകണമെന്നും ഓഫിസുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കണമെന്നും വൈദ്യുത ബോർഡ് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രധാന കേന്ദ്രങ്ങളില്‍ ബോര്‍ഡിന്റെ അടിയന്തര സേവന, അറ്റകുറ്റപ്പണി വിഭാഗത്തെ സജ്ജമാക്കി നിര്‍ത്തും. ബോര്‍ഡിന്റെ കസ്റ്റമര്‍ കെയര്‍ സെന്ററും 24 മണിക്കൂറും പ്രവര്‍ത്തിക്കും.വൈദ്യുതി തടസ്സം ഉണ്ടായാല്‍ അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍: 1912. ബോര്‍ഡ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂം നമ്പരുകള്‍: 0471 2448948, 9446008825. ബോര്‍ഡിന്റെ ഫെയ്സ്ബുക്, വാട്സാപ് എന്നിവയിലൂടെയും പരാതി നേരിട്ട് അറിയിക്കാം

