Monday, June 17, 2024
spot_img

ജനങ്ങൾക്ക് താത്കാലിക ആശ്വാസം;സംസ്ഥാനത്ത് ഏപ്രില്‍ മാസം വൈദ്യുതി ചാര്‍ജ് വർദ്ധിപ്പിക്കില്ല, കഴിഞ്ഞ വര്‍ഷത്തെ താരിഫ് തന്നെ ജൂണ്‍ 30 വരെ തുടരും

തിരുവനന്തപുരം:വൈദ്യുതി അടക്കം തൊട്ടതിനെല്ലാം പൊള്ളുന്ന വിലയാണ് സംസ്ഥാനത്ത്.അത്കൊണ്ട് തന്നെ വൈദ്യുതി ചാര്‍ജ് വർദ്ധന അടുത്ത മാസം ഉണ്ടാകില്ലെന്നാണ് റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തെ താരിഫ് തന്നെ ജൂണ്‍ 30 വരെ തുടരാനാണ് തീരുമാനം. താരിഫ് നിശ്ചയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 25 പൈസ വരെ വര്‍ധിപ്പിച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് റെഗുലേറ്ററി കമ്മീഷന്‍ പുതുക്കിയ താരിഫ് ഇറക്കിയിരുന്നു.

ഈ ഏപ്രിലില്‍ അടുത്ത താരിഫ് നിശ്ചയിക്കാനുള്ള അപേക്ഷ കെഎസ്ഇബി സമര്‍പ്പിച്ചെങ്കിലും പുതിയ നിരക്ക് പ്രഖ്യാപിക്കുന്നതിന് പകരം കമ്മീഷന്‍ കഴിഞ്ഞ വര്‍ഷത്തെ താരിഫ് കാലാവധി നീട്ടുകയാണ് ചെയ്തിരിക്കുന്നത്. അതേസമയം വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവാക്കിയ തുക സര്‍ചാര്‍ജായി ഈടാക്കാനുള്ള കെഎസ്ഇബിയുടെ അപേക്ഷ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി ബോര്‍ഡിന്റെ പരിഗണനയിലാണ്.

Related Articles

Latest Articles