Saturday, May 25, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിൽ;തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീണ്ടും സന്ദർശനം, വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾക്ക് ശേഷം ദില്ലിയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെത്തും. രാവിലെ 10:45 ന് ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെൻറർപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗ്രാമീണ സേവനം നടത്താൻ തയ്യാറാകുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് സൗജന്യ മെഡിക്കൽ വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ടുള്ള രാജ്യത്തെ ആദ്യ സ്ഥാപനമാണ് സത്യസായി ഗ്രാമത്തിലെ മെഡിക്കൽ കോളജ്.ബാംഗ്ലൂർ മെട്രോയുടെ വൈറ്റ്ഫീൽഡ് മുതൽ കൃഷ്ണരാജപുര മെട്രോ ലൈനിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

ഉച്ചയ്ക്ക് 1 മണിക്ക് ബാംഗ്ലൂർ മെട്രോയുടെ വൈറ്റ്ഫീൽഡ് മുതൽ കൃഷ്ണരാജപുര മെട്രോ ലൈൻ ഉദ്ഘാടനം ചെയ്യും, കൂടാതെ മെട്രോയിൽ സവാരി നടത്തുകയും ചെയ്യും. കൂടാതെ പുതിയ വികസന പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടായേക്കും. കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കെയാണ് വീണ്ടും പ്രധാനമന്ത്രി കർണ്ണാടകയിലെത്തുന്നത്.

Related Articles

Latest Articles