Tuesday, May 21, 2024
spot_img

വൈദ്യുതി നിരക്കുകൾ ജൂണിൽ വർദ്ധിപ്പിച്ചേക്കും; യൂനിറ്റിന് 20 പൈസ വരെ ഉയരാൻ സാധ്യത

തിരുവനന്തപുരം: കെ.എസ്.ഇ.ബി വൈദ്യുതി നിരക്കുകൾ ജൂണിൽ വർദ്ധിപ്പിച്ചേക്കും. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ പൊതുതെളിവെടുപ്പ് പൂർത്തിയായതോടെ താരിഫ് വർദ്ധന ജൂണിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. യൂനിറ്റിന് 20 പൈസ വരെ ഉയരുമെന്നാണ് കരുതുന്നത്.

അഞ്ചു വർഷത്തേക്ക് താരിഫ് വർദ്ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. ഇതിന്മേലുള്ള കമ്മീഷന്‍റെ തെളിവെടുപ്പാണ് പൂർത്തിയായത്. തെളിവെടുപ്പിൽ പങ്കെടുത്ത ഉപഭോക്താക്കൾ താരിഫ് വർദ്ധനക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഉപഭോക്താക്കളുടെ അഭിപ്രായത്തിന്മേൽ പ്രതികരണം അറിയിക്കാൻ കെ.എസ്.ഇ.ബിക്ക് വെള്ളിയാഴ്ച വരെ സമയം നൽകിയിട്ടുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്ക് ശരാശരി 25 പൈസ മുതൽ 80 പൈസ വരെ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.

Related Articles

Latest Articles