വയനാട്: രണ്ട് വലിയ ആനക്കൊമ്പുകളുമായി (Ivory Case) മൂന്നുപേർ പിടിയിൽ. വനം ഇന്റലിജൻസ് ആണ് ഇവരെ പിടികൂടിയത്. വയനാട് അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അൻവർ, പളിക്കോണം സ്വദേശി സുനിൽ എന്നിവരെയാണ് ഫ്‌ളയിംഗ് സ്‌ക്വാഡ് പിടികൂടിയത്.
വലിയ ആനക്കൊമ്പുകളാണ് ഇവരിൽ നിന്നു കണ്ടെടുത്തത്. വനം റേഞ്ച് ഓഫീസർ പി.കെ ഹാഷിഫും സംഘവുമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും അന്വേഷണ സംഘം പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

