Wednesday, September 30, 2026

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവം; കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചു

പത്തനംതിട്ട: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മത്തായിയെ കസ്റ്റഡിയിലെടുത്തത് അന്യായമാണെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

സംഭവത്തില്‍ നേരത്തെ അന്വേഷണ വിധേയമായി ഒരു ഡെപ്യൂട്ടി റെയ്ഞ്ചറെയും സ്റ്റേഷന്‍ ഫോറസ്റ്റ് ഓഫീസറെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ പിന്നീട് ജോലിയില്‍ തിരികെ കയറി.

2020 ജൂണ്‍ 28 വൈകിട്ട് നാലിനാണ് സംഭവം. കൊടപ്പനക്കുളത്തെ പടിഞ്ഞാറെ ചരുവില്‍ വീട്ടില്‍ ഏഴ് വനപാലകരെത്തിയാണ് പി.പി. മത്തായിയെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം വീട്ടുകാരെ തേടിയെത്തിയത് മത്തായിയുടെ മരണവാര്‍ത്തയാണ്. മത്തായി മരിച്ച ശേഷം മൃതദേഹം സംസ്കരിക്കാതെ 40 ദിവസം ഭാര്യ ഷീബ നടത്തിയ സമരത്തിനൊടുവിലാണ് സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടത്.

Related Articles

Latest Articles