Monday, May 20, 2024
spot_img

ആനപ്പാല്‍ കുടിച്ച്‌ മൂന്ന് വയസ്സുകാരി; വീഡിയോ വൈറൽ

ദിസ്പൂര്‍: സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു കൊച്ചുമിടുക്കിയുടെ വീഡിയോയാണ്. പിടിയാനയുടെ അകിടില്‍ നിന്ന് പാല്‍ കുടിക്കുന്ന കുട്ടിയുടെ വീഡിയോ ആണത്. ഗോലാഘാട്ട് സ്വദേശിയായ മൂന്ന് വയസ്സുകാരി ഹര്‍ഷിത ബോറയാണ് 54കാരിയായ ബിനു എന്ന പിടിയാനയുടെ പാല്‍ കുടിക്കാന്‍ ശ്രമിക്കുന്നത്. തടസ്സമൊന്നും പ്രകടിപ്പിക്കാതെ ഹര്‍ഷിതയോട് സ്നേഹം കാട്ടി പിടിയാന വെറുതെ നില്‍ക്കുന്നതും പിന്നീട് ബിനുവിന്റെ മുകളില്‍ ഹര്‍ഷിത കയറിയിരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളുമുണ്ട്.

ഹര്‍ഷിതയും ബിനുവും ചങ്ങാതിമാരാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഹര്‍ഷിതയ്ക്കാകട്ടെ ബിനുവിനെ ഒട്ടും പേടിയില്ല. ഹര്‍ഷിത പറയുന്ന എല്ലാ കാര്യങ്ങളും ബിനു അനുസരിക്കും. അവളോടൊപ്പം കളിയ്ക്കാനും ബിനുവിന് ഏറെയിഷ്ടമാണ്. ഹര്‍ഷിത തുമ്പിക്കൈയില്‍ തൊട്ട് വിരല്‍ ചൂണ്ടുന്ന സ്ഥലത്തേക്ക് ബിനു നടക്കുന്നതിന്റെയും അവള്‍ കൊടുക്കുന്ന ഭക്ഷണം കഴിക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങള്‍ ഹൃദയം നിറയ്ക്കും.

Related Articles

Latest Articles