Thursday, April 25, 2024
spot_img

ഐ എസ് ആർ ഒയുടെ ‘സ്വപ്ന പദ്ധതി’ വിജയകരമായി മുന്നോട്ട്; ‘ഗഗൻയാൻ’ ദൗത്യത്തിന് അഭിനന്ദനങ്ങളുമായി ടെസ്ല സി ഇ ഒ ഇലോൺ മസ്ക്

ദില്ലി: ഐ എസ് ആർ ഒയുടെ സ്വപ്ന പദ്ധതി ഗഗൻയാന് അഭിനന്ദനങ്ങളുമായി സ്പേസ് എക്സ് ടെസ്ല സി ഇ ഒ ഇലോൺ മസ്ക് രംഗത്ത്. ഘട്ടം ഘട്ടമായി വിജയകരമായി മുന്നോട്ട് നീങ്ങുന്ന ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ വികാസ് എഞ്ചിന്റെ മൂന്നാം ഘട്ട ദീർഘദൂര പരീക്ഷണം ഐ എസ് ആർ ഒ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തീകരിച്ചിരുന്നു. ഇതിനെ അഭിനന്ദിച്ചാണ് ഇലോൺ മസ്ക് രംഗത്തെത്തിയത്.

ജി എസ് എൽ വി മാക് 3 റോക്കറ്റിന്റെ ലിക്വിഡ് പ്രൊപ്പല്ലന്റ് വികാസ് എഞ്ചിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തീകരിക്കപ്പെട്ടത്. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐ എസ് ആർ ഒ പ്രൊപൽഷൻ കോമ്പ്ലക്സിൽ വെച്ചായിരുന്നു ഈ പരീക്ഷണം.

പരീക്ഷണം വിജയകരമായിരുന്നതായി ഐ എസ് ആർ ഒ സ്ഥിരീകരിച്ചിരുന്നു.ഈ പരീക്ഷണം 240 സെക്കൻഡ് നീണ്ടു നിന്നു. എഞ്ചിന്റെ പ്രവർത്തനം പ്രതീക്ഷിച്ച പോലെ തൃപ്തികരമായിരുന്നുവെന്ന് ഐ എസ് ആർ ഒ വ്യക്തമാക്കിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles