Wednesday, May 15, 2024
spot_img

ട്വിറ്റർ ഏറ്റെടുക്കൽ നടപടികൾ വേഗതത്തിലാക്കാൻ എലോൺ മസ്‌ക്; വെള്ളിയാഴ്‌ച്ചയോടെ നടപടികൾ പൂർത്തിയാകുമെന്ന് റിപ്പോർട്ട്

ട്വിറ്റർ ഏറ്റെടുക്കൽ നടപടികൾ വേഗതത്തിലാക്കാൻ എലോൺ മസ്‌ക്. വെള്ളിയാഴ്‌ച്ചയോടെ നടപടികൾ അവസാനിപ്പിക്കാൻ പദ്ധതിയെന്ന് റിപ്പോർട്ട്. കരാർ പൂർത്തിയാക്കാൻ യുഎസ് കോടതി നിശ്ചയിച്ച സമയപരിധി പാലിക്കാനുള്ള ശ്രമം മസ്‌ക് ആരംഭിച്ചു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ നീക്കം. എന്നാൽ വിഷയത്തോട് പ്രതികരിക്കാൻ ട്വിറ്റർ തയ്യാറായിട്ടില്ല.

വാർത്ത പുറത്തുവന്നതിന് പിന്നാലെ ട്വിറ്റർ ഓഹരികൾ കുതിച്ചുയർന്നു. ചൊവ്വാഴ്‌ച്ച 3 ശതമാനം ഉയർന്ന് ഓഹരിവില 52.95 ഡോളറിലെത്തി. നേരത്തെ ഏപ്രിലിലാണ് ട്വിറ്റർ വാങ്ങാൻ എലോൺ മസ്‌ക് തീരുമാനം എടുത്തത്. എന്നാൽ ജൂലൈയിൽ, വ്യാജ-സ്‌പാം ബോട്ട് അക്കൗണ്ടുകളുടെ എണ്ണത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം കരാർ അവസാനിപ്പിക്കുകയാണെന്ന് മസ്‌ക് പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെ ട്വിറ്റർ മസ്‌കിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനം എടുക്കുകയായിരുന്നു. തുടർന്ന് മസ്‌ക് ട്വിറ്റർ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ച് വരികയായിരുന്നു.

Related Articles

Latest Articles