Saturday, January 10, 2026

ബാങ്ക് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ; എസ് ബി ഐ ജീവനക്കാരൻ മരിച്ചു

 

തിരുവനന്തപുരം: ബാങ്ക് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. എസ്.ബി.ഐ. തൈക്കാട് ശാഖയിലെ ജീവനക്കാരനായ ആദര്‍ശാണ് മരിച്ചത്. മാര്‍ത്താണ്ഡം സ്വദേശിയാണ് അദ്ദേഹം. ഇന്ന് രാവിലെയായിരുന്നു സംഭവം.

എസ്.ബി.ഐ. തൈക്കാട് ശാഖയിലെ ഹോംലോണ്‍ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ആദര്‍ശ്. ഇന്ന് രാവിലെ ജോലിക്കെത്തിയ ഇയാള്‍ പിന്നീട് കെട്ടിടത്തിന് മുകളിലേയ്ക്ക്
പോവുകയും അവിടെനിന്ന് താഴേയ്ക്ക് ചാടുകയുമായിരുന്നു . വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്

Related Articles

Latest Articles