Friday, May 17, 2024
spot_img

10 ലക്ഷം പേര്‍ക്ക് തൊഴിലവസരം; മെഗാ ‘റോസ്ഗർ മേള’ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ തുടക്കം കുറിച്ചു, നിയമന ഉത്തരവ് കൈമാറി

ദില്ലി: കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകൾക്ക് കീഴില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. മെഗാ ‘റോസ്ഗർ മേള’ എന്ന 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ജോബ് ഫെസ്റ്റിന് മോദി വീഡിയോ കോൺഫറൻസിലൂടെ തുടക്കം കുറിച്ചു. 75,000 പേർക്കുള്ള നിയമന ഉത്തരവ് തൊഴില്‍മേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറി. 38 മന്ത്രാലയങ്ങൾക്ക് കീഴിലായാണ് ഈ നിയമനങ്ങൾ നടക്കുക.

വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കുന്ന ചടങ്ങിന്റെ തത്സമയ വെബ്‌കാസ്റ്റിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സാക്ഷ്യം വഹിച്ചു. കൊച്ചിയില്‍ നടന്ന പരിപാടിയിലാണ് മന്ത്രി ചടങ്ങ് ഓണ്‍ലൈനിലൂടെ സാക്ഷ്യം വഹിച്ചത്. റാങ്ക് ലിസ്റ്റിലുള്ളവരുമായി പ്രധാനമന്ത്രി വിഡിയോ കോണ്‍ഫ്രന്‍സിലൂടെ സംവദിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്നായി കേന്ദ്രമന്ത്രിമാരും പരിപാടിയിൽ പങ്കെടുത്തു.

പ്രതിരോധ, റെയിൽവേ, ആഭ്യന്തര, തൊഴിൽ, വകുപ്പുകളിലേക്കും കേന്ദ്ര ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, സി.ബി.ഐ, കസ്റ്റംസ്, ബാങ്കിങ് എന്നിവയിലേക്കുമാണ് നിയമനം. ഒന്നര വർഷത്തിനകം പത്ത് ലക്ഷം പേർക്ക് കേന്ദ്രസർക്കാരിന് കീഴിൽ ജോലി നല്‍കുമെന്ന് ജൂണിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

Related Articles

Latest Articles