Monday, September 21, 2026

കശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ സൈന്യം വധിച്ചു,പ്രദേശത്ത് തെരച്ചിൽ തുടരുന്നു

കശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ.ഇന്ത്യ-പാക് അതിർത്തിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലാണ് ഏറ്റുമുട്ടിയത്.രണ്ട് ഭീകരരെയാണ് ഏറ്റുമുട്ടലിൽ സൈന്യ വധിച്ചത്.കുപ്‌വാര ജില്ലയിലെ ഡോബ്‌നാർ മച്ചാലിന്റെ അതിർത്തി പ്രദേശത്താണ് ഏറ്റുമുട്ടിയതെന്നാണ് പോലീസ് പറയുന്നത്.പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

അതേസമയം കഴിഞ്ഞ ദിവസം ജമ്മു കശ്‍മീരിലെ കുപ്‍വാരയിൽതന്നെ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള ലഷ്‍കർ ഭീകരൻ തുഫൈൽ ഉൾപ്പെടെ രണ്ടുപേരാണ് കൊല്ലപ്പെട്ടിരുന്നത്.

Related Articles

Latest Articles