Friday, April 19, 2024
spot_img

കശ്മീരി​ലെ കു​ല്‍​ഗാ​മിൽ സൈന്യം ഭീകരരെ വളഞ്ഞു, ര​ണ്ട് ഭീ​ക​ര​വാദികളെ സൈന്യം വ​ധി​ച്ചു; ഏറ്റുമുട്ടൽ തുടരുന്നു

ശ്രീ​ന​ഗ​ര്‍: ജമ്മു കശ്മീരി​ല്‍ സൈന്യം ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു. കു​ല്‍​ഗാ​മി​ലെ ട്രൈ​ഗാം പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ല്‍. ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്ന് സൈ​ന്യം ഇ​വി​ടെ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു.

ഈ ​തെ​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ര്‍ സൈ​ന്യ​ത്തി​നു നേ​രെ വെ​ടി​യു​തീ​ര്‍​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഒ​രു സൈ​നി​ക​ന് പ​രി​ക്കേ​റ്റു. ഏ​റ്റ​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

Related Articles

Latest Articles