Monday, April 29, 2024
spot_img

ശിവശങ്കറിലൂടെ പുതു തന്ത്രം പയറ്റി കേന്ദ്ര ഏജൻസികൾ; ശിവശങ്കറിന്റെ സ്പെഷ്യൽ ടീമിന് ഉടൻ പൂട്ട് വീഴും, സഹനായകന്മാരുടെ പേര് വെളിപ്പെടുത്താതെ ഇഡി

കൊച്ചി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണ്ണക്കള്ളക്കടത്ത് കേസിൽ തുടങ്ങി പല തരം കമ്മീഷൻ കേസുകളിലൂടെ കടന്നു പോവുകയാണ് കേന്ദ്ര ഏജൻസികൾ. കേരള സർക്കാരിന്റെ നിരവധി പദ്ധതികളിൽ പങ്കാളിയായി പല പേരുകളിൽ എത്തിയവർക്ക് പിറകിൽ ഒരേ മുഖങ്ങൾ ആണെന്നാണ് എൻഫോഴ്സ്മെന്റ് വിഭാഗം പറയുന്നത്.

എന്നാൽ, ഇവരെയെല്ലാം നയിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്റെ ‘സ്പെഷ്യൽ ടീം’ ആണെന്നും ഇഡി വ്യക്തമാക്കുന്നു. ഇവരുടെ വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ രണ്ട് പേരാണ് ലിസ്റ്റിലുള്ളത് എന്നാൽ, ഇവർ ആരൊക്കെയാണെന്ന് കോടതിക്ക് നൽകിയ ഒരു റിപ്പോർട്ടിലും എൻഫോഴ്സ്മെന്റ് അധികൃതർ വ്യക്തമാക്കിയിട്ടില്ല. എല്ലാം അതീവ രഹസ്യമായി സൂക്ഷിക്കുക ആണ്.

ഇ-മൊബൈലിറ്റി, കെഫോൺ, ലൈഫ്, സ്മാർട്ട് സിറ്റി എന്നീ വികസന പദ്ധതികളിലെ കരാറുകളിലും കൺസൾട്ടൻസികളിലും ശിവശങ്കർ-സ്വപ്ന സംഘങ്ങളുടെ ഇടപെടൽ ഉണ്ടായെന്നും ഇഡി വിശ്വസിക്കുന്നു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും, അദ്ദേഹത്തിന് കോവിഡ് ബാധിച്ചതോടെ ചോദ്യം ചെയ്യൽ മുടങ്ങിയിരിക്കുകയാണ്. ഇതോടെ സംശയമുള്ള എല്ലാവരുടെയും രേഖകൾ എൻഫോഴ്സ്മെന്റ് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.അധികം വൈകാതെ തന്നെ സഹനായകന്മാർക്ക് പൂട്ട് വീഴും.
.

Related Articles

Latest Articles