Tuesday, December 30, 2025

ഇംഗ്ളണ്ട് തിരിച്ചടിക്കുന്നു: പൂജ്യനായി മടങ്ങി കോഹ്ലി; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. രോഹിത് -രാഹുൽ ജോഡി രണ്ടാം ദിനം 97 റൺസ് ഒന്നാം വിക്കറ്റിൽ അടിച്ച ശേഷമാണ് ഇംഗ്ലണ്ട് ബൗളർമാരുടെ ബൗളിംഗിന് മുൻപിലായി ഇന്ത്യൻ മിഡിൽ ഓർഡർ ബാറ്റിങ് നിര തകർന്നത്. വെളിപ്പക്കുറവ് മൂലം തടസ്സപ്പെട്ടിരിക്കുന്ന മത്സരത്തില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റിന് 125 റണ്‍സ് എന്ന നിലയിലാണ്.

അര്‍ധ സെഞ്ച്വറിയുമായി ബാറ്റിംഗ് തുടരുന്ന കെഎല്‍ രാഹുലും ഏഴ് റണ്‍സുമായി റിഷഭ് പന്തുമാണ് ഇന്ത്യന്‍ നിരയില്‍ ക്രീസില്‍. 21 റണ്‍സില്‍ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യയ്ക്ക് രോഹിത് ശര്‍മയും രാഹുലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ശ്രദ്ധയോടെ ബാറ്റ് വീശി. ഒടുവില്‍ 36 റണ്‍സെടുത്ത രോഹിതിനെ ഒലി റോബിന്‍സണ്‍ ഷോട്ട് ബോളില്‍ കുടുക്കി.

മൂന്നാമതെത്തിയ പൂജാര വെറും നാല് റണ്‍സെടുത്ത് ആന്‍ഡേഴ്‌സണ് വിക്കറ്റ് സമ്മാനിച്ചതിന് പിന്നാലെ ആദ്യത്തെ പന്തിൽ തന്നെ കോഹ്ലി മനോഹരമായ ഒരു പന്തിൽ അൻഡേഴ്സന് വിക്കറ്റ് നൽകി മടങ്ങി. അനാവശ്യ റണ്‍സിനായി ഓടിയാണ് രഹാന ബെയ്‌സ്റ്റോയുടെ നേരിട്ടുളള ഏറില്‍ പുറത്തായത്. ആറ് പന്തില്‍ അഞ്ച് റണ്‍സാണ് രഹാന എടുത്തത്. പിന്നീട് ക്രീസിലെത്തിയ പന്തിനൊപ്പം രാഹുല്‍ ബാറ്റിംഗ് തുടരവെയാണ് വെളിച്ചക്കുറവ് മൂലം മത്സരം തടസ്സപ്പെട്ടത്. അതേസമയം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ദിനം 183 റണ്‍സിന് പുറത്തായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles