Sunday, May 19, 2024
spot_img

‘എഞ്ചിനീയറിംഗ് അത്ഭുതം’! ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ച് ബിൽ ഗേറ്റ്‌സ്; വീഡിയോ വൈറൽ

ഗാന്ധിനഗർ: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന 182 മീറ്റർ ഉയരമുള്ള സർദാർ വല്ലഭായ് പട്ടേൽ പ്രതിമയെ ‘എഞ്ചിനീയറിംഗ് അത്ഭുതം’ എന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു. പ്രതിമയ്ക്ക് മുന്നിൽ നിന്നുള്ള വീഡിയോ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു.

https://www.instagram.com/reel/C4Cm6EHOtFr/?utm_source=ig_web_copy_link

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും അദ്ദേഹം നന്ദി പറയുകയും ചെയ്തു. ഹൃദയഹാരിയായ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിക്കാൻ ക്ഷണം നൽകിയ പ്രധാനമന്ത്രിക്കും ആതിഥ്യമരുളിയ ഗുജറാത്ത് മുഖ്യമന്ത്രിയ്ക്കും നന്ദി പറയുന്നുവെന്ന് അദ്ദേഹം അറിയിച്ചു. നവ്യാനുഭവം നൽകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് ഇത് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Related Articles

Latest Articles