ദില്ലി: കേരള സര്‍ക്കാരിന്റെ കെ റെയില്‍ (K Rail) പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രാഥമിക സാദ്ധ്യതാപഠനം നടത്തിയ സംഘത്തലവന്‍ അലോക് വര്‍മ്മ. പ്രളയ, ഭൂകമ്പ സാധ്യത, ഭൂപ്രകൃതി, ഭൂഘടന, നീരൊഴുക്ക് തുടങ്ങിയവയൊന്നും പദ്ധതിയുടെ രൂപരേഖയിലില്ലെന്നും ബദല്‍ അലൈമെന്റിനെ കുറിച്ച് പഠിക്കാതെയാണ് കേരളത്തിലെ ഇടനാടിലൂടെ പാത പോകുന്നതെന്നും അലോക് വര്‍മ്മ പറഞ്ഞു.
സ്റ്റേഷനുകളും മറ്റും തീരുമാനിച്ചതും കൃത്രിമ ഡീറ്റൈല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) വെച്ചാണ്. സ്റ്റാന്‍ഡേര്‍ഡ് ഗേജ് മതിയോ ബ്രോഡ്‌ഗേജ് വേണോ എന്ന് ആദ്യം റെയില്‍വേ ബോര്‍ഡാണ് തീരുമാനിക്കേണ്ടത്. പദ്ധതിരേഖ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. റെയില്‍വേ പാത, ഡിസൈന്‍, നിര്‍മാണം തുടങ്ങിയ മേഖലയില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയാണ് അലോക് വര്‍മ്മ. കൃത്രിമമായി കെട്ടിപ്പടുത്ത ഒരു രേഖയാണ് പദ്ധതിയുടെ ഡിപിആര്‍ എന്ന പേരില്‍ റെയില്‍വേ ബോര്‍ഡിന് മുമ്പില്‍ വെച്ചിരിക്കുന്നത്. കേരളത്തിന് വേണ്ടി നേരത്തെ ഡിഎംആര്‍സി തയ്യാറാക്കിയ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ ഏകദേശ രൂപം കോപ്പിയടിച്ചാണ് കെ റെയിലിന് വേണ്ടി കൊടുത്തിട്ടുള്ളതെന്നാണ് അലോക് വര്‍മ്മ വ്യക്തമാക്കി.
ഇന്ത്യന്‍ റെയില്‍വേയില്‍ ഏറെ കാലത്തെ പ്രവൃത്തിപരിചയമുള്ള ആളാണ് അലോക് വര്‍മ്മ. റെയില്‍വേ പാതകളുടെ ഡിസൈനിംഗ്, നിര്‍മ്മാണം എന്നീ മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചട്ടുണ്ട്.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…