Saturday, May 18, 2024
spot_img

ലക്ഷദ്വീപിലെ 17 ദ്വീപുകളിൽ പ്രവേശന വിലക്ക്;നടപടി ആൾത്താമസമില്ലാത്ത ദ്വീപുകളിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുള്ള സാധ്യത കണക്കിലെടുത്ത്

കരവത്തി: ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിലെ 17 ദ്വീപുകളിലേക്ക് സന്ദർശകരെ വിലക്കിയതായുയുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ആകെയുള്ള 36 ദ്വീപുകളിൽ 17 ദ്വീപുകളിലേക്കാണ് സുരക്ഷാ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ വിനോദസഞ്ചാരികളെ വിലക്കിയിരിക്കുന്നത്.

ആൾത്താമസമില്ലാത്ത ദ്വീപുകൾ കേന്ദ്രീകരിച്ച് രാജ്യദ്രോഹ, നിമയവിരുദ്ധ പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അധികൃതരുടെ നീക്കം. ഇനിമുതൽ അത്തരം ദ്വീപുകളിലേക്ക് കടന്നു ചെല്ലാൻ ദ്വീപുനിവാസികൾക്ക് കളക്ട്രേറ്റിൽ നിന്നുള്ള അനുമതി നേടേണ്ടതുണ്ട്.

ദ്വീപുനിവാസികളും വിനോദ സഞ്ചാരികളുമാണെന്ന വ്യാജേന കള്ളക്കടത്തുകാരും ഭീകരരും ദ്വീപിലേക്ക് കടന്നുകയറാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം. അത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് തടയുകയാണ് വിലക്കിലൂടെ ഉദ്ദേശിക്കുന്നത്. വിലക്ക് ലംഘിക്കുന്നവർക്ക് നിയമനടപടി നേരിടേണ്ടി വരുമെന്നും ലക്ഷദ്വീപ് ഭരണകൂടം വ്യക്തമാക്കി.

Related Articles

Latest Articles