Tuesday, November 17, 2026

പരിസ്ഥിതി സംരക്ഷണം സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും കൂട്ടായ ഉത്തരവാദിത്തം ! തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് യുഎഇ കോൺസൽ ജനറൽ ഒബൈദ് അൽകാബി

തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് യുഎഇയുടെ കേരളത്തിലെ കോൺസൽ ജനറൽ ഒബൈദ് അൽകാബി. 2024 നെ യുഎഇയിൽ സുസ്ഥിരത പരിസ്ഥിതി വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്. ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡൻ്റ് എസ്.എൻ.രഘുചന്ദ്രൻ നായരും ചടങ്ങിൽ പങ്കെടുത്തു. 2024 നെ UAE യിൽ സുസ്ഥിരത പരിസ്ഥിതി വർഷമായി ആചാരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും വിവിധ പരിപാടികൾ യുഎഇ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്.

കൂട്ടായ പ്രവർത്തനത്തിനും സുസ്ഥിരമായ സമ്പ്രദായങ്ങൾക്കും പ്രചോദനം നൽകുന്നതിനായാണ് 2024 നെ “സുസ്ഥിരതയുടെ വർഷം” ആയി ആചരിക്കുന്നത്. 2024 ജനുവരി മുതൽ ഡിസംബർ വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളും പ്രവർത്തനങ്ങളുമാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്. യുഎഇയുടെ സുസ്ഥിരതാ സമീപനത്തിൽ പരിസ്ഥിതി സംരക്ഷണവും വിഭവ സംരക്ഷണവും ഒരു പ്രധാന മുൻഗണനയും സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും കൂട്ടായ ഉത്തരവാദിത്തവുമാണ്.

Related Articles

Latest Articles