കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയുടെ ഖബറടക്കം ഇന്ന്. രാവിലെ 9 മുതല്‍ 11മണിവരെ തലശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം മൊട്ടാമ്പാറം ജുമാഅത്ത് പള്ളിയിലാണ് ഖബറടക്കം. ഗായകസംഘത്തെ കുടുംബം പോലെ കൊണ്ടുനടന്നിരുന്ന മൂസാക്കയുടെ വേര്‍പാടിന്‍റെ വേദനയിലാണ് സഹപ്രവര്‍ത്തകര്‍
കൂടെ വരുന്നവര്‍ക്ക് അവസരം കൊടുക്കാനാണ് മൂസാക്ക എന്നും ശ്രദ്ധിച്ചതെന്ന് ഒന്നിച്ച് പാട്ടുപാടിയിരുന്നവര്‍ ഓര്‍ക്കുന്നു. തലശേരിയിലെ ചോയ്സ് ഓര്‍ക്കസ്ട്രക്കാര്‍ക്കാണ് തനിക്ക് കിട്ടുന്ന പരിപാടികള്‍ മൂസ നല്‍കുക. അഞ്ചുകൊല്ലം മുമ്പ് വരെ എല്ലാരും ഒരു വണ്ടിയിലാണ് പരിപാടിക്ക് പോയിരുന്നത്. പഴയ മാപ്പിളപ്പാട്ടുകള്‍ മാത്രമായിരുന്നു മൂസ പാടിയത്.
മൂന്ന് പാട്ടൊക്കെ പാടിയിട്ട് മാറിയിരിക്കും പക്ഷെ പ്രേക്ഷകര്‍ വീണ്ടും പാടാന്‍ പറയും. ഒരു കുടുംബം പോലെ ഇവരൊക്കെ ജീവിച്ചു. പരിപാടി ഇല്ലാത്ത ദിവസങ്ങളില്‍ വീടിന്‍റെ പിന്നില്‍ കടല്‍ക്കരയില്‍ ഒന്നിച്ചിരുന്നു പാട്ട് പരിശീലിച്ചു. നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇതൊക്കെയാണ് മൂസാക്ക എന്ന എരഞ്ഞോളി മൂസ.

