Friday, October 2, 2026

എസ്റ്റേറ്റ് തൊഴിലാളിയെ ഭര്‍ത്താവ് തലയ്ക്കടിച്ചുകൊന്നു; പ്രതിയെ അറസ്റ്റ് ചെയ്തു

നിർമലഗിരി എസ്റ്റേറ്റ് തൊഴിലാളിയെ മേപ്പാടിയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു.

നിര്‍മലഗിരി കോഫി എസ്റ്റേറ്റിലെ തൊഴിലാളി നേപ്പാള്‍ ബജാങ് ജില്ലയിലെ ബങ്കന്‍നഗറിലെ ബിമലയെ(28) ആണ് ശനിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സലിവാന്‍ ജഗിരി (29) ആണ് അറസ്റ്റിലായത്. നേപ്പാളിലേക്ക് തിരികെപ്പോകുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

രണ്ടുദിവസം മുമ്പാണ് സലിവാന്‍ ജഗിരിയും ബിമലയും എട്ടുവയസ്സുള്ള മകനും മേപ്പാടി കുന്നമ്പറ്റയിലെ എസ്റ്റേറ്റില്‍ കാപ്പി വിളവെടുപ്പ്‌ ജോലിക്കായി എത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ സലിവാന്‍ ജഗിരി ബിമലയോട് ജോലി മതിയാക്കി തിരികെപ്പോകാമെന്ന് ആവശ്യപ്പെട്ടു. ബിമല ഇത് എതിര്‍ക്കുകയും ജോലി ചെയ്ത് പണവുമായി നാട്ടിലേക്കുപോകാമെന്നും പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം രൂക്ഷമായതോടെ വീട്ടിലുണ്ടായിരുന്ന തൂമ്പയുടെ പിടി ഉപയോഗിച്ച്‌ അടിക്കുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles