Thursday, September 24, 2026

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; 27 വാഹനങ്ങള്‍ അഗ്നിക്കിരയാക്കി

ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ മാവോയിസ്റ്റാക്രമണം. മാവോയിസ്റ്റുകളുടെ സംഘം ഇരുപത്തിയേഴ് വാഹനങ്ങള്‍ കത്തിച്ചു. സംഘത്തിനായി തെരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. ബോക്സൈറ്റ് ഖനന സ്ഥലത്തിന് സമീപമാണ് വാഹനങ്ങള്‍ക്ക് തീയിട്ടത്.

വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഒരു സംഘം ഖനനസ്ഥലത്തെത്തി വാഹനങ്ങള്‍ കത്തിച്ചു. ഒമ്പത് വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചതായി പോലീസ് സൂപ്രണ്ട് അറിയിച്ചു. ചില കാറുകള്‍ കത്തിനശിച്ചതായും മറ്റുള്ളവ ഭാഗികമായി തകര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റവാളികളെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി.

Related Articles

Latest Articles