Tuesday, September 22, 2026

കരാറില്‍ ഒപ്പുവെച്ച് ഇത്തിഹാദ് റെയില്‍; ലക്ഷ്യം രാജ്യാന്തര നിലവാരത്തിലുള്ള സേവനം

അബുദാബി:വിവിധ കമ്പനികളുമായി കരാറില്‍ ഒപ്പുവെച്ച് ഇത്തിഹാദ് റെയില്‍.നാല് രാജ്യാന്തര റെയിൽ കമ്പനികളുമായാണ് ഇത്തിഹാദ് റെയില്‍ ഒപ്പ് വച്ചത്.ബെർലിനിൽ നടന്ന ഇന്നോട്രാൻസ് 2022 രാജ്യാന്തര വാണിജ്യമേളയിലാണ് ഇത്തിഹാദ് റെയിൽ വിവിധ കരാറുകളുമായി സന്ധി ചേർന്നത്.

റെയിൽ സേവന രംഗത്തെ പ്രമുഖരായ എസ്എന്‍ലിഎഫ് ഇന്റർനാഷണൽ, അൽസ്റ്റം, പ്രോഗ്രസ് റെയിൽ, താലസ് ഗ്രൂപ്പ് എന്നീ കമ്പനികളുമായാണ് ഇത്തിഹാദ് റെയിൽ കരാറിലേർപ്പെട്ടത്. റെയിൽ പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണികൾ, പാസഞ്ചർ സ്റ്റേഷനുകൾ, ചരക്ക് ഗതാഗതം, സേവന സൗകര്യങ്ങൾ എന്നിവയെല്ലാം കരാറിന്റെ പരിധിയിൽ വരും. യുഎഇ ദേശീയ റെയിൽ ശൃംഖലയെ രാജ്യാന്തര നിലവാരത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് ഇത്തിഹാദ് റയിൽ പാസഞ്ചർ സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അൽ മുസാവ അറിയിച്ചു

Related Articles

Latest Articles