Tuesday, April 23, 2024
spot_img

വീട്ടില്‍ നിന്നും കാണാതായ 8 വയസ്സുകാരന്‍റെ മൃതദേഹം പുഴയില്‍;ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ പരിശോധന നടത്തി

കോഴിക്കോട്:വീട്ടില്‍ നിന്നും കാണാതായ എട്ടു വയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച നാല് മണിയോടെയാണ് മുഹമ്മദ് അമീനെ കാണാതായത്. താമരശേരി വെള്ളച്ചാലില്‍ മുഹമ്മദ് അഷ്റഫിന്‍റെ മകന്‍, മുഹമ്മദ് അമീന്‍റെ മൃതദേഹമാണ് വീടിന് സമീപത്തെ പുഴയില്‍ കണ്ടെത്തിയത്.കുട്ടിക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കുട്ടി എവിടേക്കെങ്കിലും മാറി നിന്നതാവാമെന്നായിരുന്നു വീട്ടുകാർ കരുതിയിരുന്നത്. അതിനാല്‍ വീടിന് സമീപത്തെ പുഴയില്‍ തിരച്ചിൽ നടത്തുമ്പോഴും മറ്റിടങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ ഇവിടെയെത്തി പരിശോധന നടത്തി. വീടിനടുത്തും പരിസരപ്രദേശങ്ങളിലും ഇന്നലെ അര്‍ദ്ധ രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാവിലെ വീണ്ടും തിരച്ചിൽ തുടങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Related Articles

Latest Articles