Friday, May 24, 2024
spot_img

ശൗചാലയ പദ്ധതിയ്ക്ക് മഹാത്മാ അയ്യങ്കാളിയുടെ പേര് നൽകി അവഹേളിക്കാൻ ശ്രമം; പ്രതിഷേധാഗ്നിയുമായി സംഘടനകൾ

കോട്ടയം: അയ്യങ്കാളിയെ അവഹേളിച്ചതിൽ സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഉയരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് 5000 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ നടക്കും. മഹാത്മാ അയ്യങ്കാളിയുടെ പേര് തൊഴിലുറപ്പിന്റെ ഭാഗമായി ടേക്ക് എ ബ്രേക്ക് പദ്ധതിയിലുൾപ്പെടുത്തി ശൗചാലയങ്ങൾക്ക് നൽകാൻ തീരുമാനിച്ച സർക്കാർ നടപടിക്കെതിരെയാണ് സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ധർണ്ണ നടത്തും. കെസിഎസ്, ഐഡിഎഫ്, എൻഡിഎൽഎഫ്, എകെസിഎച്ച്എംഎസ്, ഭീം ആർമി, ദളിത് ഐക്യ സമിതി, പട്ടികജാതി-വർഗ ഐക്യവേദി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് രാവിലെ 11 മണി മുതൽ വൈകിട്ട് 5 വരെ ധർണ്ണ നടക്കുന്നത്.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദനെ പുറത്താക്കുക, ശൗചാലയ പരിപാലന പദ്ധതിയിൽനിന്ന് അയ്യങ്കാളിയുടെ പേര് ഒഴിവാക്കുക, പട്ടികജാതി ഫണ്ട് തട്ടിപ്പ് നടത്തിയവർക്കെതിരെ ക്രിമിനൽകുറ്റം ചുമത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ്ണ നടത്തുന്നതെന്ന് കെ.സി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ ആർ സദാനന്ദൻ അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles