Saturday, September 26, 2026

പല്ലില്ലാത്ത മോണ കാട്ടി ഇനി മലയാളികളെ ചിരിപ്പിക്കാൻ കെ.ടി.എസ് ഇല്ല; നടൻ കെ.ടി.എസ് പടന്നയിൽ അന്തരിച്ചു

കൊച്ചി : പല്ലില്ലാത്ത മോണ കാട്ടി മലയാളികളെ കുടുകുടെ ചിരിപ്പിച്ച അതുല്യപ്രതിഭ കെടിഎസ് പടന്നയില്‍ വിടവാങ്ങി. ഭാര്യ മരിച്ചിട്ട് ഒരു മാസം ആകുന്നതിനിടെയാണ് പടന്നയും വിട പറഞ്ഞത്. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറയില്‍ വച്ചായിരുന്നു അന്ത്യം. നാടകലോകത്തു നിന്നാണ് അദ്ദേഹം സിനിമാ ലോകത്തെത്തുന്നത്. സിനിമാ നടനായിട്ടും തൃപ്പൂണിത്തുറയില്‍ അദ്ദേഹം ചെറിയ പെട്ടിക്കട നടത്തിയിരുന്നു. കെടി സുബ്രഹ്മണ്യന്‍ പടന്നയില്‍ എന്നാണ് ഇദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര്.

രണ്ടുപതിറ്റാണ്ടിലേറെ സിനിമാലോകത്ത് സജീവമായിരുന്നു. ഹാസ്യവേഷങ്ങളിലൂടെയാണ് പടന്നയില്‍ സിനിമാലോകത്ത് ഏറെ ശ്രദ്ധേയനാകുന്നത്.ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയില്‍ അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles