Monday, April 29, 2024
spot_img

വൻ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ്: ഷവോമിക്കെതിരെ റവന്യു ഇന്റലിജൻസിന്റെ നോട്ടീസ്

ന്യൂ ദില്ലി : മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഷവോമിക്ക് കേന്ദ്ര റവന്യു ഇന്റലിജൻസിന്റെ നോട്ടീസ്. 653 കോടി രൂപയുടെ വൻ കസ്റ്റംസ് നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസുകൾ അയച്ചത്.ഇന്ത്യയിലെ മുൻ നിര ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ ഓഫീസുകളിൽ ഡി ആർ ഐ നടത്തിയ റെയ്ഡുകളിലാണ് നികുതി വെട്ടിപ്പിന്റെ രേഖകൾ കണ്ടെടുത്തത്. 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലാണ് നികുതി വെട്ടിപ്പ് നടന്നിട്ടുള്ളത്. അമേരിക്കയിലെ ക്വാൽകോമിനും ചൈനയിലെ ഷവോമി കമ്പനിക്കും നൽകിയ റോയൽറ്റിയും ലൈസൻസ് ഫീയും ഷവോമി ഇന്ത്യയും കരാർ കമ്പനികളും ഇറക്കുമതി കണക്കുകളിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് 1962 ലെ കസ്റ്റംസ് ആക്ടിന്റെയും 2007 ലെ കസ്റ്റംസ് വാല്യൂയേഷൻ റൂളിന്റെയും ലംഘണമാണെന്ന് ഡി ആർ ഐ ചൂണ്ടിക്കാട്ടി.

Related Articles

Latest Articles