Wednesday, November 4, 2026

വയനാട് ദുരന്തമേഖലയിൽ നിന്ന് ഇന്നും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി !ദുരന്തത്തിനിടയാക്കിയത് കനത്ത മഴയാണെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത മേഖലയിൽ നിന്ന് ഇന്നും മൃതദേഹഭാഗങ്ങൾ കണ്ടെത്തി. പരപ്പൻപാറയിലെ സൂചിപ്പാറ താഴെ ഭാഗത്തു നിന്നാണ് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഈ പ്രദേശത്ത് ജനകീയ തെരച്ചിൽ തുടങ്ങിയത്. പരപ്പൻപാറയിലെ പുഴയോട് ചേർന്ന പ്രദേശത്തുനിന്നും മൂന്ന് ശരീരഭാഗങ്ങളാണ് ലഭിച്ചത്. സന്നദ്ധപ്രവർത്തകരും ഫോറസ്റ്റ് സംഘവും പ്രദേശത്ത്‌ കൂടുതൽ തിരച്ചിൽ നടത്തുകയാണ്. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികളും തെരച്ചിലിൽ സജീവമാണ്. ദുരന്തമേഖലകളെ ആറായി തിരിച്ചാണ് തെരച്ചില്‍ നടക്കുന്നത്

കണ്ടെത്തിയ ശരീരഭാഗങ്ങൾ കവറുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവ എയർലിഫ്റ്റ് ചെയ്യുമെന്നാണ് കരുതുന്നത്. അതേസമയം, മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിടയാക്കിയത് കനത്ത മഴയാണെന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Articles

Latest Articles