Thursday, December 18, 2025

മുന്‍ ഡിജിപി വി ആര്‍ ലക്ഷ്മിനാരായണന്‍ അന്തരിച്ചു

ചെന്നൈ: തമിഴ്നാട് മുന്‍ ഡിജിപിയും സിബിഐ മുന്‍ ജോയിന്റ് ഡയറക്ടറുമായ വി ആര്‍ ലക്ഷ്മിനാരായണന്‍(91) അന്തരിച്ചു. പുലര്‍ച്ചെ രണ്ട് മണിക്ക് ചെന്നൈ അണ്ണാനഗറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച നടക്കും. രാജ്യം കണ്ട മികച്ച ഐപിഎസ് ഓഫീസര്‍മാരില്‍ ഒരാളായ ലക്ഷ്മിനാരായണന്‍ പ്രമുഖ ന്യായാധിപന്‍ വി ആര്‍ കൃഷ്ണയ്യരുടെ സഹോദരനാണ്.

1951 ബാച്ച് ഐപിഎസ് ഓഫീസറായ സിബിഐ ജോയിന്റ് ഡയറക്ടറായിരിക്കെ 1977 ഒക്ടോബര്‍ മൂന്നിന് ലക്ഷ്മിനാരായണനാണ് ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തത്. ലക്ഷ്മിനാരായണന്‍ തമിഴ്‌നാട് ഡിജിപി യായിരിക്കെ ഡിഎംകെ നേതാവ് എം കരുണാനിധിയുടെ അറസ്റ്റുണ്ടായി.

1985 ലാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചത്. വിരമിച്ച ശേഷം പെന്‍ഷന്‍ തുകയില്‍ ഗണ്യമായ പങ്കും അദ്ദേഹം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിച്ചത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയ സമയത്തും അദ്ദേഹം സഹായവുമായെത്തി.

Related Articles

Latest Articles