Wednesday, May 15, 2024
spot_img

മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം ! ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് മികച്ച പ്രതികരണം ! യാത്രയുടെ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഉദ്‌ഘാടനം നാളെ സുരേഷ് ഗോപി നിർവഹിക്കും

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം എന്ന മുദ്രാവാക്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ കണ്ണൂർ ജില്ലാ സമ്മേളന ഉദ്‌ഘാടനം നാളെ ബിജെപി നേതാവും മുൻ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി നിർവഹിക്കും. കളക്‌ട്രേറ്റ് മൈതാനിയിൽ നിന്നാരംഭിച്ച് പുതിയ തെരുവിലാണ് കണ്ണൂർ ജില്ലയിലെ യാത്ര സമാപിക്കുക

ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് കാസർഗോഡ് താളിപ്പടുപ്പ് മൈതാനത്ത് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് പദയാത്ര ഉദ്ഘാടനം ചെയ്തത്. 30ന് വയനാട്ടിലും 31ന് വടകരയിലും പദയാത്ര കടന്നു പോകും.

ഫെബ്രുവരി മൂന്ന്,അഞ്ച്, ഏഴ് തിയതികളിൽ ആറ്റിങ്ങൽ, പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലാവും കേരളപദയാത്ര പര്യടനം നടത്തുക. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിൽ ഒമ്പത്, 10, 12 തിയതികളിൽ യാത്ര എത്തും. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പദയാത്ര ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി 14ന് ഇടുക്കിയിലും 15ന് ചാലക്കുടിയിലും പദയാത്രയെത്തും. 19, 20, 21 തിയതികളിൽ മലപ്പുറം, കോഴിക്കോട്, ആലത്തൂർ മണ്ഡലങ്ങളിൽ യാത്ര പര്യടനം നടത്തും. പൊന്നാനിയിൽ 23നും എറണാകുളത്ത് 24നും തൃശ്ശൂരിൽ 26നും നടക്കുന്ന കേരളപദയാത്ര 27ന് പാലക്കാടാണ് സമാപിക്കുന്നത്.

Related Articles

Latest Articles