Sunday, May 19, 2024
spot_img

തിരുവനന്തപുരം: സംഗീത ദിനത്തിൽ ലഹരിക്കെതിരെ സംഗീത ആൽബവുമായി എക്‌സൈസ് വകുപ്പ് രംഗത്ത്. ലോക സംഗീത ദിനമായ ജൂൺ 21 ന് ‘ജീവിതം തന്നെ ലഹരി’ എന്ന പേരിലാണ് സംഗീത ആൽബം പുറത്തിറക്കിയത്. എല്ലാവർക്കും സൗജന്യമായി സംഗീതം ആസ്വദിക്കുന്നതിനുളള അവസരമാണ് ഇതോടൊപ്പം ഒരുക്കുന്നത്. അമേച്വർ സംഗീതജ്ഞരുടെ സൃഷ്ടികൾ ലോകത്തിന് പരിചയപ്പെടുത്തുന്നതിനൊപ്പം സംഗീതരംഗത്ത് പ്രവർത്തിക്കുന്ന കലാകാരൻമാരെയും ആദരിക്കുന്നു. സംഗീതം സമ്മർദ്ദം കുറയ്ക്കാനും പല മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആരോഗ്യവിദഗദ്ധർ സംഗീത തെറാപ്പി നിർദ്ദേശിക്കുന്നുണ്ട്. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ യുവാക്കളിലെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും ലോക സംഗീത ദിനത്തിൽ എക്‌സൈസ് വകുപ്പ് ലക്ഷ്യമിടുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വിമുക്തിമിഷന്റെ ആഭിമുഖ്യത്തിൽ എക്‌സൈസ് വകുപ്പ് ലഹരിക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധആശയങ്ങൾ പൊതുജനങ്ങളിലും പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിലും പ്രചരിപ്പിക്കുന്നതിനാണ് ഈ സംഗീത ആൽബം തയ്യാറാക്കിയിട്ടുളളത് എന്നാണ് എക്‌സൈസ് വകുപ്പ് വ്യക്തമാക്കുന്നത്.

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരായ കലാകാരൻമാരെ അണിനിരത്തിയാണ് സംഗീത ആൽബം ഒരുക്കിയിട്ടുളളത്. ഈ ആൽബത്തിൽ ചലച്ചിത്ര രംഗത്തെ ജയസൂര്യ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ ലഹരി വിരുദ്ധ സന്ദേശവും നൽകുന്നുണ്ട്. കലാകാരനായ ബിജിത് ബാല തയ്യാറാക്കിയ ഈ സംഗീത ആൽബത്തിന്റെ രചന ഹരിനാരായണനും സംഗീതം ബിജിബാലുമാണ്. കൂടാതെ ചലച്ചിത്ര പിന്നണി ഗായകരായ ഹരിശങ്കർ, സന്നിധാനന്ദൻ, ജോബ് കുര്യൻ, നജിംഹർഷാദ്, സിതാര, അഫ്‌സൽ, ജ്യോത്സ്‌ന, നിരഞ്ജന, സയനോര, പുഷ്പവതി, ആൻഅമി, രാജലക്ഷ്മി, രൂപാരേവതി, രാജേഷ്‌ചേർത്തല തുടങ്ങിയ കലാകാരൻമാരും സംഗീത ആൽബത്തിൽ അണിനിരന്നിട്ടുണ്ട്. “വിമുക്തികേരള” എന്ന ഫേസ്ബുക്ക് പേജിലും വിമുക്തി യൂട്യൂബ് ചാനലിലും വിമുക്തി സംഗീത ആൽബം ഇപ്പോൾ ലഭ്യമാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles