Friday, May 17, 2024
spot_img

കടയ്ക്കാവൂർ പോക്സോ കേസിൽ വഴിത്തിരിവ്; അമ്മ നിരപരാധി; ആരോപണം വ്യാജം

തിരുവനന്തപുരം: കടയ്ക്കാവൂര്‍ പീഡനകേസിൽ വൻ വഴിത്തിരിവ്. പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ അമ്മ നിരപരാധിയെന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം. പരാതിയും ആരോപണവും വ്യാജമെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. അമ്മ പീഡിപ്പിച്ചുവെന്ന തരത്തില്‍ പതിമൂന്നുകാരന്‍ നല്‍കിയ മൊഴി വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേനയാക്കിയെങ്കിലും പീഡനം ഒന്നും നടന്നതായി കണ്ടെത്താനായില്ല എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു

ഈ മാസം 16നാണ് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് ഓൺലൈൻ വഴി സമർപ്പിച്ചത്. തിരുവനന്തപുരം പോക്‌സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2017 മുതൽ 2019 വരെയുള്ള കാലയളവിൽ പ്രതിയായ അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന മകൻ്റെ പരാതിയിലാണ് കടയ്ക്കാവൂർ പൊലീസ് 2020 ഡിസംബർ 28 ന് അമ്മയെ അറസ്റ്റ് ചെയ്‍തത്. വ്യക്തി വിരോധം തീര്‍ക്കാന്‍ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നല്‍കിപ്പിച്ചതാണെന്നായിരുന്നു അമ്മയുടെ വാദം. എന്നാൽ അമ്മയ്‌ക്കെതിരായ ആരോപണം കള്ളമാണെന്ന് ഇളയ മകൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെ സംഭവം വിവാദമായതിനെ തുടർന്ന് പോലീസ് സൂപ്രണ്ട് ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസില്‍ അന്വേഷണം നടത്തി. ആറു മാസം എടുത്ത വിശദമായ അന്വേഷണത്തിനും ശാസ്‌ത്രീയ പരിശോധനയ്ക്കും ശേഷമാണ് അന്വേഷണ സംഘം ഇത്തരം അവലോകനത്തിൽ എത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles