Thursday, December 18, 2025

ആവേശമായി ‘മേം അടൽ ഹൂം ‘ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ! മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയായി പങ്കജ് ത്രിപാഠിയുടെ പരകായപ്രവേശനം

മുംബൈ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തിൽ ഭാനുശാലി സ്റ്റുഡിയോസ് ലിമിറ്റഡും ലെജൻഡ് സ്റ്റുഡിയോയും ചേർന്ന് ‘മേം അടൽ ഹൂം’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.ചിത്രത്തിൽ മുൻ പ്രധാനമന്ത്രിയായി അഭിനയിക്കുന്ന പങ്കജ് ത്രിപാഠിയുടെ ചിത്രമാണ് പുറത്തുവിട്ടത്. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ വാജ്‌പേയിയുമായുള്ള സാമ്യതയിൽ പങ്കജ് ത്രിപാഠി പരകായപ്രവേശനം നടത്തി എന്നുറപ്പാണ്.

പ്രശസ്ത കവി കൂടിയായിരുന്ന അന്തരിച്ച മുൻ പ്രധാനമന്ത്രിയുടെ പല ഭാവങ്ങളും ത്രിപാഠി കാണിക്കുന്നത് മോഷൻ പോസ്റ്റർ വീഡിയോയുണ്ട്. പങ്കജ് ത്രിപാഠി ഈ സിനിമയിൽ അഭിനയിക്കുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചത് മുതൽ ആരാധകർ ആവേശത്തിലാണ്.

അടൽ ബിഹാരി വാജ്‌പേയിയുടെ വ്യക്തിത്വം സ്‌ക്രീനിൽ അവതരിപ്പിക്കുവാൻ തനിക്ക് അവസരം ലഭിച്ചതിൽ താൻ വികാരഭരിതനും നന്ദിയുള്ളവനാണെന്നും പ്രചോദനത്തിന്റെയും മനോവീര്യത്തിന്റെയും അടിസ്ഥാനത്തിൽ പുതിയ റോളിനെ ന്യായീകരിക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും പങ്കജ് ത്രിപാഠി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ദേശീയ അവാർഡ് ജേതാവായ സംവിധായകൻ രവി ജാദവ് സംവിധാനം ചെയ്ത് ഉത്കർഷ് നൈതാനിയുടെ രചനയിൽ ഒരുങ്ങുന്ന ‘മേം അടൽ ഹൂം’ 2023 ഡിസംബറിൽ റിലീസ് ചെയ്യും. സമീറിന്റെ വരികൾക്ക് സലിം-സുലൈമാൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്, സോനു നിഗമാണ് മോഷൻ പോസ്റ്ററിന് ശബ്ദം നൽകിയിരിക്കുന്നത്.

Related Articles

Latest Articles