Friday, January 9, 2026

പ്രതീക്ഷയറ്റ് രാജസ്ഥാൻ ജനത; ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ട് അശോക് ഗെഹ്‌ലോട്ടിന്റെ കോൺഗ്രസ് സർക്കാർ; മുപ്പതുകാരിയെ ബലാത്സംഗം ചെയ്ത പോലീസുകാരനെ കെട്ടിയിട്ടു തല്ലി ജനക്കൂട്ടം; പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ച് പോലീസ്

രാജസ്ഥാനിലെ ദൗസ ജില്ലയിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ഒരു പോലീസ് കോൺസ്റ്റബിളിനെ നാട്ടുകാർ കട്ടിലിൽ കെട്ടിയിട്ട് മർദിച്ചതായി റിപ്പോർട്ട്. ആരോപണ വിധേയനായ കോൺസ്റ്റബിൾ മഹേഷ് കുമാർ ഗുർജറിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ വിട്ടയച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.30 കാരിയായ യുവതി വീട്ടിൽ ഒറ്റയ്‌ക്കായിരുന്നപ്പോൾ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി ബലാത്സംഗം ചെയ്‌തത്. യുവതിയുടെ അലർച്ച കേട്ട് ഓടിയെത്തിയ അയൽവാസികൾ പോലീസുകാരനെ പിടികൂടി മർദ്ദിക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ബസ്വ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി ഗുർജറിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചു. ചൊവ്വാഴ്ച തന്നെ സംഭവത്തെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കാത്തതിനാണ് ബസ്വ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെ (എസ്എച്ച്ഒ) സസ്പെൻഡ് ചെയ്തത്. കുറ്റാരോപിതനായ കോൺസ്റ്റബിൾ ഒളിവിലാണെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

വിവാഹിത കൂടിയായ അതിജീവിത പരാതി നൽകിയതിനെ തുടർന്ന് ഒളിവിലുള്ള ഗുർജാറിനെയും ബസ്വ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെയും (എസ്എച്ച്ഒ) ഇന്നലെ സസ്‌പെൻഡ് ചെയ്തു. കോൺസ്റ്റബിളിനെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles