കാബൂൾ: അഫ്ഗാനിസ്ഥാൻ (Afghanistan) തലസ്ഥാനമായ കാബൂളിലെ സൈനിക ആശുപത്രിക്ക് സമീപം സ്ഫോടനം. കാബൂളിലെ സര്‍ദാര്‍ മുഹമ്മദ് ദാവൂദ് ഖാന്‍ സൈനിക ആശുപത്രിക്കു സമീപമാണ് ഇരട്ട സ്‌ഫോടനം നടന്നത്.
സംഭവത്തിൽ 19 പേര്‍ കൊല്ലപ്പെടുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. എന്നാൽ സ്‌ഫോടനത്തിന് മുമ്പ് ചില ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആശുപത്രിയിൽ പ്രവേശിച്ചിരുന്നതായും സുരക്ഷാ ഉദ്യോഗസ്ഥരുമായി ചെറിയ രീതിയിൽ സംഘർഷം നടന്നതായും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നുണ്ട്. കാര്‍ ബോംബ് ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. എത്രപേര്‍ മരിച്ചുവെന്ന കാര്യം വ്യക്തമല്ലെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് സഈദ് ഖോസ്തി പറഞ്ഞു.

