Sunday, December 14, 2025

വിഷാദരോഗം നിങ്ങളെ വലക്കുന്നുണ്ടോ? എങ്കിൽ ഇനി മുതൽ ഒന്ന് നടന്നു നോക്കൂ! നേടാം മാനസിക വിജയം

വിഷാദരോഗത്താൽ മാനസികമായി പിരിമുറുക്കം അനുഭവപ്പെടുന്ന നിരവധിപേരുണ്ട്. എന്നാൽ, വിഷാദത്തെ ജീവിതത്തിൽ നിന്നും തുടച്ചു നീക്കാൻ കഴിയുന്ന നല്ലൊരു ഉപാധിയാണ് വ്യയാമം ചെയ്യുക എന്നത്.

ചടുലനടത്തം പോലുള്ള വ്യായാമങ്ങള്‍‌ വിഷാദത്തെ കുറയ്ക്കുമെന്നാണ് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ആഴ്ചയില്‍ 1.25 മണിക്കൂറുള്ള ചടുലനടത്തം വിഷാദരോ​ഗത്തിനെതിരെ പൊരുതാന്‍ 18 ശതമാനത്തോളം സഹായിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.

1,90,000 പേരില്‍ നടത്തിയ പതിനഞ്ചോളം പഠനങ്ങള്‍ക്കൊടുവിലാണ് വിഷാദത്തെ കുറയ്ക്കാന്‍ വ്യായാമം സഹായകമാകുമെന്ന കണ്ടെത്തലിലേക്കെത്തിയത്. കേംബ്രിജ്, സി‍ഡ്നി സര്‍വകലാശാലകളിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. വ്യായാമമേ ചെയ്യാത്തവരെ അപേക്ഷിച്ച്‌ ആഴ്ചയില്‍ മൂന്നുതവണ നടക്കുന്നതുപോലും മാനസികാരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നുവെന്ന് ​​ഗവേഷകര്‍ പറഞ്ഞു.

ആഴ്ചയില്‍ മൂന്നു മുതല്‍ അഞ്ചുതവണയെങ്കിലും മുക്കാല്‍ മണിക്കൂറോളം വ്യായാമം ചെയ്യുന്നത് മാനസികാരോ​ഗ്യത്തിന് ​ഗുണകരമാണെന്ന് 2018ലെ പഠനത്തില്‍ പറഞ്ഞിരുന്നു. ഓട്ടം, നടത്തം, പെയിന്റിങ്, ചെറിയ ജോലികളില്‍ ഏര്‍പ്പെടുക തുടങ്ങിയ ചലനങ്ങള്‍ പോലും മാനസികാരോ​​ഗ്യത്തിന് നല്ലതാണെന്നും ​ഗവേഷകര്‍ വ്യക്തമാക്കുന്നു.വീട്ടുജോലിയില്‍ ഏര്‍പ്പെടുന്നതു പോലും വിഷാദദിനങ്ങളെ പത്തുശതമാനത്തോളം കുറയ്ക്കുമെന്ന് ​ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളതാണ്.

Related Articles

Latest Articles