Tuesday, September 22, 2026

ശ്രീലങ്കയില്‍ പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

കൊളംബോ: ശ്രീലങ്കയിലേക്ക് പോകുന്ന ഇന്ത്യൻ പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈസ്റ്റര്‍ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. നേരത്തേ സ്ഫോടനത്തിന് തൊട്ടു പിന്നാലെ അത്യാവശ്യമല്ലാത്ത ശ്രീലങ്കൻ യാത്രകൾ ഒഴിവാക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ് വന്നിരുന്നു.

സഹായം ആവശ്യമുള്ള ഇന്ത്യക്കാർക്ക് കൊളംബോയിലെ ഹൈക്കമ്മീഷനുമായും ഹംബന്‍ടോട്ടയിലെയും ജാഫ്നയിലെയും അസി. ഹൈക്കമ്മീഷനുകളുമായും ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles