Saturday, May 18, 2024
spot_img

അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി ! ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മൂന്ന് ഗഡു ക്ഷാമബത്ത നൽകില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം : അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനാൽ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മൂന്ന് ഗഡു ക്ഷാമബത്ത നൽകേണ്ടതില്ലെന്ന് കെഎസ്ഇബി തീരുമാനം. 2022 മുതലുള്ള ക്ഷാമബത്ത കുടിശ്ശിക നൽകണമെന്ന ആവശ്യമാണ് ബോർഡ് യോഗം തള്ളിയത്.

കെഎസ്ഇബിയുടെ നിലവിലെ സാമ്പത്തിക നില അപകടരമായ സ്ഥിതിയിലാണെന്നാണ് വിലയിരുത്തൽ. ക്ഷാമബത്ത കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന നേരത്തെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി ഇക്കാര്യത്തിൽ ബോർഡിനോട് തീരുമാനമെടുക്കാൻ നിർദേശിക്കുകയായിരുന്നു. ആവശ്യം തള്ളിയതോടെ ജീവനക്കാർ സമരത്തിലേക്ക് കടക്കുമോ എന്ന ആശങ്കയിലാണ് ബോർഡ് !.

Related Articles

Latest Articles