Monday, May 20, 2024
spot_img

കോൺഗ്രസിന്റെ വ്യാജ ഫേസ്ബുക് പേജുകൾക്ക് പിടിവീണു; 867 ഫേക്ക് പേജുകൾ നീക്കം ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് അനുബന്ധമായ 867 ഫെയ്‌സ്ബുക്ക് പേജുകള്‍ നീക്കം ചെയ്തു. വ്യാജ പേജുകള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് പേജുകള്‍ നീക്കം ചെയ്യുന്നത്. ഇത് ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇത്രയും പേജുകള്‍ ഒരുമിച്ച് നീക്കം ചെയ്യുന്നത്.

ഫേസ്ബുക്കിന്റെ സൈബർ സെക്യൂരിറ്റി വിഭാഗം ആണ് വിവരം അറിയിച്ചത്.പാകിസ്ഥാനിൽ നിന്നുള്ള 24 പേജുകളും 57 അക്കൗണ്ടുകളും 7 ഗ്രൂപ്പുകളും 15 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളുമാണ് ഡിലീറ്റ് ചെയ്തത്. 28 ലക്ഷം പേർ പിന്തുടരുന്ന പേജുകളും ഡിലീറ്റ് ചെയ്തതിൽ ഉൾപ്പെടുന്നു.

കോൺഗ്രസ് ഐടി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് 687 പേജുകൾ പ്രവർത്തിച്ചിരുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. വ്യാജ അക്കൗണ്ടുകൾ വഴി പേജുകൾ ഉണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രചാരണം അഴിച്ചുവിടുകയായിരുന്നു ലക്ഷ്യം. ആസൂത്രിതമായി ഫേക്ക് അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്തത് കൊണ്ടാണ് പേജുകൾ നീക്കം ചെയ്യേണ്ടി വന്നതെന്നും ഫേസ്ബുക്ക് അറിയിച്ചു.

Related Articles

Latest Articles