Wednesday, May 8, 2024
spot_img

ശബരിമല വിഷയത്തിൽ പിണറായിയുടെ പകവീട്ടൽ തുടരുന്നു; തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞുവെന്ന കേസില്‍ എ.എന്‍ രാധാകൃഷ്ണൻ അറസ്റ്റിൽ

കൊച്ചി :ആരെതിര്‍ത്താലും ആചാരം ലംഘിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് വീരവാദം മുഴക്കി എത്തിയ പ്രമുഖ ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞുവെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ചാലക്കുടിയിലെ എന്‍ഡിയെ സ്ഥാനാര്‍ത്ഥിയുമായ എ.എന്‍ രാധാകൃഷ്ണനെ പോലിസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി പോലിസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നേരത്തെ അയ്യപ്പ ജ്യോതി തെളിയിച്ചതും, നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതും ഉള്‍പ്പടെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട അഞ്ചോളം കേസുകളാണ് രാധാകൃഷ്ണനെതിരെ പോലിസ് ചുമത്തിയിരുന്നത്. ഈ കേസുകളിലെല്ലാം അദ്ദേഹം ജാമ്യം എടുത്തിട്ടുണ്ട്.

തൃപ്തി ദേശായി ശബരിമല സന്ദര്‍ശനത്തിന് എത്തിയ ദിവസം അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്നില്‍ 17 മണിക്കൂറോളമാണു പ്രതിഷേധ സമരം നടന്നത്. പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃപ്തി ദേശായി 14 മണിക്കൂര്‍ വിമാനത്താവളത്തില്‍ ചെലവിട്ട ശേഷം ഒടുവില്‍ മടങ്ങുകയായിരുന്നു. തൃപ്തിയെയും സംഘത്തെയും പുറത്തിറങ്ങാന്‍ അനുവദിക്കാതെ നാമജപം നടത്തി പ്രതിഷേധിക്കുകയായിരുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചരിത്രത്തിലാദ്യമായാണു ഇത്ര വലിയ പ്രതിഷേധം നടന്നത്.ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ നിലയ്ക്കലില്‍ തടഞ്ഞ് അപമര്യാദയായി പെരുമാറിയ എസ്പി രതീഷ് ചന്ദ്രയ്ക്കെതിരെ രാധാകൃഷ്ണന്‍ രൂക്ഷമായി പ്രതികരിച്ചതും ചര്‍ച്ചയായിരുന്നു

Related Articles

Latest Articles