Wednesday, May 8, 2024
spot_img

ദേശാഭിമാനിക്ക് പിന്നാലെ രാഹുലിനെ കണക്കറ്റു പരിഹസിച്ചു വിഎസ് അച്യുതാനന്ദൻ; വസ്തുനിഷ്ഠമായി സാഹചര്യങ്ങളെ വിലയിരുത്താനാറിയാത്ത അമുൽ ബേബിയാണ് രാഹുലെന്ന് വിഎസ്

കൊച്ചി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ മനസ്സിലാക്കാതെ, ശിശുസഹജമായ അതി വൈകാരികതയോടെ സാഹചര്യങ്ങളെ സമീപിക്കുന്ന രാഹുൽ ഒരു അമുൽ ബേബിയാണെന്നാണ് വിഎസ്സിന്റെ പരാമർശം .

ആരുടെയൊക്കെയോ ഉപദേശങ്ങളില്‍ കുരുങ്ങി, വസ്തുനിഷ്ഠമായി സാഹചര്യങ്ങളെ വിലയിരുത്താനാവാത്ത കുട്ടിയെപ്പോലുള്ള പെരുമാറ്റമാണ് രാഹുലിന്റേതെന്നു വിഎസ് പറഞ്ഞു.

ഇരിക്കുന്ന കൊമ്പില്‍ കോടാലി വെക്കുന്ന ഈ ബുദ്ധി ഒരു അമുൽ ബേബിയുടേതാണെന്നും വിഎസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെയായിരുന്നു വിഎസ് വിമര്‍ശിച്ചത്. പാർട്ടി മുഖപത്രമായ ദേശാഭിമാനിയും ഇന്ന് രാഹുലിനെ കണക്കറ്റ് പരിഹസിച്ചിരുന്നു .

Related Articles

Latest Articles