Thursday, January 8, 2026

രാഷ്ട്രീയം കുറയ്ക്കണം; പുതിയ നിയന്ത്രണങ്ങളും, മാറ്റങ്ങളുമായി ഫെയ്സ്ബുക്ക്

വാഷിംഗ്ടണ്‍: രാഷ്ട്രീയ പോസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഫെയ്‌സ്ബുക്ക്. ന്യൂസ്ഫീഡില്‍ രാഷ്ട്രീയം കുറയ്ക്കാനുള്ള നിര്‍ണായക തീരുമാനമാണ് ഫെയ്‌സ്ബുക്ക് എടുത്തിരിയ്ക്കുന്നത്. ആളുകള്‍ തമ്മിലുള്ള ഭിന്നതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുമെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. രാഷ്ട്രീയ ഭിന്നത പ്രചരിപ്പിയ്ക്കുന്ന ചര്‍ച്ചകള്‍ നിയന്ത്രിക്കുമെന്നും, ഇതിനായി അല്‍ഗോരിതത്തില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം രാഷ്ട്രീയ പേജ്, പോസ്റ്റ് നോട്ടിഫിക്കേഷനുകള്‍ കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ട്രംപിനും ചില അനുയായികള്‍ക്കുമെതിരെ ഫേസ്ബുക്ക് നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം ലോക വ്യാപകമായി നടപ്പാക്കുമെന്നാണ് സക്കര്‍ബര്‍ഗ് അറിയിച്ചത്.

Related Articles

Latest Articles