Tuesday, December 30, 2025

ചങ്ങനാശ്ശേരിയില്‍ സിനിമ ഓഡിഷന്റെ പേരില്‍ തട്ടിപ്പ്; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയത് 100 കണക്കിനാളുകൾ

കോട്ടയം: ചങ്ങനാശ്ശേരിയില്‍ സിനിമ ഓഡിഷന്റെ പേരില്‍ തട്ടിപ്പ്. ഓഡിഷന്റെ പേരില്‍ ആളുകളെ വിളിച്ചുവരുത്തി തട്ടിപ്പ് നടത്തിയതായാണ് പരാതി. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ഹോട്ടലില്‍വെച്ച്‌ ‘അണ്ണാഭായി’ എന്ന സിനിമയുടെ ഓഡിഷന് എത്തിയവരാണ് കബളിപ്പിക്കപ്പെട്ടത്.

എ.ജെ അയ്യപ്പ ദാസ് എന്ന ആളാണ് ഓഡിഷനായി വിളിച്ച്‌ വരുത്തിയത് എന്ന് വന്നവര്‍ പറഞ്ഞു. ചിലരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയതായും പരാതിയിൽ പറയുന്നുണ്ട്. ഓഡിഷന്‍ അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നൂറ് കണക്കിനു പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയിരുന്നു.

എന്നാല്‍, ഹോട്ടലില്‍ എത്തിയപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട ആരും ഹോട്ടലില്‍ ഉണ്ടായിരുന്നില്ല. ഇതോടെയാണ് കബളിക്കപ്പെട്ടതായി മനസിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

Related Articles

Latest Articles