Wednesday, May 15, 2024
spot_img

സോഷ്യല്‍ മീഡിയയിലെ ‘വ്യാജ ഡോക്ടര്‍’ സൗദി അറേബ്യയില്‍ അറസ്റ്റില്‍; മതിയായ യോഗ്യതകളോ ലൈസന്‍സോ ഇല്ലെന്ന് പോലീസ് കണ്ടെത്തൽ

റിയാദ്: സോഷ്യല്‍ മീഡിയയിലൂടെ ചികിത്സ നിര്‍ദേശിക്കുകയും രോഗികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കുകയും ചെയ്‍ത ‘വ്യാജ ഡോക്ടറെ’ സൗദി അധികൃതര്‍ അറസ്റ്റ് ചെയ്‍തു. ഇയാള്‍ക്ക് രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ യോഗ്യതകളോ ലൈസന്‍സോ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രോഗികളെ ചികിത്സിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുക വഴി, ചികിത്സ ആവശ്യമുള്ള ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

വ്യാജ ഡോക്ടറുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗം നടത്തിയ വിശദമായ അന്വേഷണമാണ് ഇയാളുടെ അറസ്റ്റില്‍ എത്തിച്ചത്. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകള്‍ തുടങ്ങിയ ഇയാള്‍ അതിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ചികിത്സാ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതായി അധികൃതര്‍ കണ്ടെത്തി. മെഡിക്കല്‍ രംഗത്തെ ഒരു ശാഖയിലും ഇയാള്‍ക്ക് വിദ്യാഭ്യാസ യോഗ്യതകളില്ലെന്നും ചികിത്സ നടത്താനോ ആളുകള്‍ക്ക് വൈദ്യ ഉപദേശങ്ങള്‍ നല്‍കാനോ, സൗദിയിലെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകള്‍ അനുവദിക്കുന്ന നിയമപരമായ ഒരു രേഖയും ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

Related Articles

Latest Articles